ക്യാമ്പസുകളിൽ ഇനി റാഗിങ് പേടിക്കേണ്ട: പരാതി നൽകാൻ 'സിദ്ധാർഥ് ആപ്പ്'
ശാരിക
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും ക്യാമ്പസുകളിലും റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതികളുമായി സർക്കാർ. പരാതിക്കാരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി വെച്ചുകൊണ്ട് പരാതി നൽകാൻ സാധിക്കുന്ന 'സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഉടൻ നിലവിൽ വരും.
വിദ്യാർത്ഥികൾക്ക് സ്വന്തം പേരും വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്താതെ ഓഡിയോ സന്ദേശങ്ങൾ വഴിയും ആപ്പിലൂടെ പരാതികൾ സമർപ്പിക്കാം. ഇതോടൊപ്പം, കൂടുതൽ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കുന്ന 'സിദ്ധാർഥ് ആന്റി റാഗിങ് ആക്ടിന്റെ' കരടും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
ക്യാമ്പസുകളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നത് ലക്ഷ്യമിട്ട് 300 കേന്ദ്രങ്ങൾ ഉൾപ്പെടുന്ന 'ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ' പദ്ധതിക്കും തുടക്കമിടുന്നുണ്ട്.
പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ നിർവ്വഹിക്കും. ക്യാമ്പസുകളെ കൂടുതൽ സുരക്ഷിതവും വിദ്യാർത്ഥിസൗഹൃദവുമാക്കുകയാണ് ഈ പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
sdfsdf

