എസ്എസ്എൽസി പരീക്ഷാഫലം ചൊവ്വാഴ്ച; ഹയർസെക്കൻഡറി ജൂലൈ 10ന്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വരുന്ന ചൊവ്വാഴ്ച. മന്ത്രി സി. രവീന്ദ്രനാഥിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കാൻ തീരുമാനമായത്. ഹയർസെക്കൻഡറി ഫലം അടുത്ത മാസം 10നും പ്രഖ്യാപിക്കും. കണ്ടെയ്ൻമെന്‍റ് സോണുകൾ ഒഴികെ കേന്ദ്രങ്ങളിൽ എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായിട്ടുണ്ട്. പൂർത്തിയായ സ്ഥലങ്ങളിൽ ടാബുലേഷൻ ജോലികൾ ആരംഭിച്ചു. ഹയർസെക്കൻഡറി മൂല്യനിർണയവും അന്തിമഘട്ടത്തിലാണ്.

