മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പുതിയ മാർഗനിർദേശങ്ങൾ


തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് പരിശോധന സൗകര്യമുള്ള രാജ്യങ്ങളിൽനിന്നും എത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രാ സമയത്തിന് 72 മണിക്കൂർ മുൻപായിരിക്കണം കോവിഡ് പരിശോധന നടത്തേണ്ടത്. പരിശോധനാ റിപ്പോർട്ടിന് സാധുത 72 മണിക്കൂർ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച മുതൽ ചാർട്ടേർഡ്, സ്വകാര്യ, വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്ക് ഇക്കാര്യം നിർബന്ധമാക്കി.

പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ:

1. കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലവരും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

2. എത്തിച്ചേരുന്ന വിമാനത്താവളത്തിൽ ആരോഗ്യവിഭാഗത്തിന്‍റെ സ്ക്രീനിംഗിന് വിധേയമാകണം.

3. വിദേശത്ത് പരിശോധനയക്ക് വിധേയമാകാത്ത എല്ലാ യാത്രക്കാരും റാപ്പിഡ് ആന്‍റിബോഡി പരിശോധനയക്ക് വിധേയരാകണം.

4. ഫലം പോസിറ്റീവ് ആയാൽ ആർടിപിസിആർ/ ട്രൂനാറ്റ് ടെസ്റ്റിന് സന്നദ്ധരാകണം.

5.എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്‍റൈനിൽ പോകണം.

6. എല്ലാ രാജ്യങ്ങളിൽനിന്നും എത്തുന്നവർ എൻ 95 മാസ്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവ ധരിക്കണം.

7. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം.

ഖത്തർ

1. ഖത്തറിനിന്നും എത്തുന്നവർ ആ രാജ്യത്തിന്‍റെ മൊബൈൽ ആപ്പിലെ ഗ്രീൻ സ്റ്റാസ് ഉള്ളവരാകണം.

2. ഇവർ ഇവിടെ എത്തുമ്പോൾ കോവിഡ് പരിശോധനയക്ക് വിധേയരാകണം.

യുഎഇ

1. യുഎഇയിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

ഒമാൻ, ബഹ്റൈൻ

1. ഒമാൻ, ബെഹ്റിൻ എന്നീ രാജ്യങ്ങളിൽനിന്നുമുള്ളവർ യാത്രയിൽ എൻ95 മാസ്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവ ധരിക്കണം.

സൗദി, കുവൈറ്റ്

1. സൗദിയിൽനിന്നുള്ളവർ എൻ95 മാസ്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവ ധരിക്കണം. പിപിഇ കിറ്റ് നിർബന്ധം. കുവൈറ്റിൽനിന്ന് പരിശോധന കൂടാതെ വരുന്നവർ പിപിഇ കിറ്റ് ധരിച്ചിരിക്കണം.

2. ഇരുരാജ്യങ്ങളിലുള്ളവരും ഇവിടെ എത്തുമ്പോൾ കോവിഡ് ടെസ്റ്റിന് വിധേയരാകണം.

3. നിബന്ധന ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി തടയൽ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed