മാസപ്പടിക്കേസ്: പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണത്തിനും തുടർനടപടികൾക്കും ഹൈക്കോടതി സ്റ്റേ


ശാരിക

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്പീൽ ഹർജി അംഗീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, ഹർജിയിൽ വാദം പൂർത്തിയാകുന്നത് വരെ എഫ്.ഐ.ആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും കർശനമായി നിർദേശിച്ചു. കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. പിണറായി വിജയൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ഔദ്യോഗികമായി നോട്ടീസ് അയച്ചു.

നാലാഴ്ചയ്ക്കകം വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ഇ.ഡിയോടും വിജിലൻസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും, മുൻപ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ വിജിലൻസ് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത് മുഖ്യമന്ത്രിക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed