പിഎസ്‌സി പരീക്ഷാത്തട്ടിപ്പ്: ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; കമ്മീഷൻ അംഗങ്ങൾക്കും നോട്ടീസ്


ശാരിക

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം അദ്ദേഹത്തിന് നോട്ടീസ് അയച്ചു. ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഔദ്യോഗിക ഇമെയിൽ വഴി പിഎസ്‌സി ചെയർമാന് നോട്ടിസ് കൈമാറിയത്.

ചെയർമാന് പുറമേ കമ്മീഷൻ അംഗങ്ങളായ സൈഫ്, ശ്രീകുമാർ എന്നിവരോടും ഇന്ന് ഉച്ചയ്ക്ക് 2:30-ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നാളെയും കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

നേരത്തെ ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് കടുത്ത വിമർശനങ്ങളും തിരിച്ചടികളും നേരിടേണ്ടി വന്നിരുന്നു. തുടർന്ന് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ പിഎസ്‌സി യോഗം തീരുമാനമെടുത്തു. ഇതിന് പിന്നാലെയാണ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നേരിട്ട് ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം.

article-image

്ിേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed