ചേരാനല്ലൂർ വാഹനാപകടം: പൊലീസിന് വീഴ്ച പറ്റി, ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുമെന്ന് ആഭ്യന്തരമന്ത്രി


ശാരിക

തിരുവനന്തപുരം: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവം അതിദാരുണമാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ വീഴ്ചയുണ്ടായെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ സമ്മതിച്ചു. സംഭവത്തിൽ പ്രതിയായ 17-കാരന് ജുവനൈൽ മജിസ്‌ട്രേറ്റ് ഉടൻ ജാമ്യം നൽകിയത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിഷയത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

അപകടം നടന്ന ഉടൻ പൊലീസ് സ്വീകരിച്ച നടപടികൾ ശരിയല്ലെന്ന നിലപാടിലാണ് താൻ ഡിജിപിയോടും കമ്മീഷണറോടും വിശദീകരണം തേടിയതെന്നും മന്ത്രി സഭയെ അറിയിച്ചു. തുടർന്ന് മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ കൂടുതൽ കർശനമായ വകുപ്പുകൾ കേസിൽ കൂട്ടിച്ചേർക്കാൻ നിർദേശം നൽകി. പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകും. കൂടാതെ, ഹൈക്കോടതിയുടെ അനുമതിയോടെ വാഹന ഉടമയായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ന്യായവും നീതിയും എല്ലാവർക്കും ഒരുപോലെയാണെന്നും മന്ത്രി സഭയിൽ ഉറപ്പുനൽകി.

തുടക്കത്തിൽ എഫ്ഐആറിൽ ശക്തമായ വകുപ്പുകൾ ചുമത്താഞ്ഞതാണ് പ്രതിക്ക് ഉടൻ ജാമ്യം ലഭിക്കാൻ കാരണമായതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുകയും പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ലഭിച്ച ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക കേസ് രജിസ്റ്റർ ചെയ്തതെന്നും, കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഉയർന്ന വകുപ്പുകൾ കൂട്ടിച്ചേർത്തതെന്നും എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed