ഇടത് മുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞ് വിലപേശേണ്ട; ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഇടത് മുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണിയിൽ ഇപ്പോൾ പുതുതായി ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ദുർബലമാകുകയാണ്. അതേസമയം, എൽ.ഡി.എഫിനെ ദുർബലമാക്കുന്നതൊന്നുമില്ല. ശക്തമായി നിൽക്കുന്ന എൽ.ഡി.എഫിലേക്ക് ഇപ്പോൾ ആരെയും എടുക്കാനുദ്ദേശമില്ല. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകൾ ഉണ്ടാകില്ല. എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് യു.ഡി.ഫിനുള്ളിൽ ആരും വിലപേശേണ്ടതില്ലെന്നും കേരളാകോൺഗ്രസിലെ പ്രശ്നങ്ങളെ മുൻനിർത്തി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

