ആരോഗ്യമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന് മുല്ലപ്പള്ളി; പ്രതിഷേധം കടുക്കുന്നു


തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം കടുക്കുന്നു. കോൺഗ്രസിലെ വനിതാനേതാക്കളൊന്നും പ്രസ്താവനയിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് ഇതുവരെ കെ.കെ ശൈലജയും പ്രതികരിച്ചിട്ടില്ല. വനിതാകമ്മീഷനിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും കിട്ടിയിട്ടില്ല.

നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്ന‍ായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിട്ടും തിരുത്താനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുല്ലപ്പളളി.

മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസും രണ്ട് ചേരിയിലാണ്. എന്നാൽ പരസ്യമായ പ്രതികരണങ്ങളൊന്നും പാർട്ടിക്കുളളിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെ കുറിച്ച് കോൺഗ്രസിലെ വനിതാനേതാക്കളൊന്നും പ്രതികരിക്കാൻ തയ്യാറുമല്ല.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed