രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തിലേക്ക്


ന്യൂഡൽഹി: കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14,516 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഒറ്റദിവസത്തിൽ പതിനയ്യായിരത്തോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ തുടർച്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ച് വരികയാണ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 3,95,048 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 375 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 12,948 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നു എന്നതാണ് ആശ്വാസം നൽകുന്ന കാര്യം. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 2,13,830 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,68,269 പേർ ചികിത്സയിൽ തുടരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed