വിമാനത്തില് വച്ച് ലൈംഗികാതിക്രമം; പെരിന്തല്മണ്ണ സ്വദേശിക്ക് എതിരെ കേസ്
പെരിന്തല്മണ്ണ: മസ്ക്കറ്റിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന ചാര്ട്ടേഡ് വിമാനത്തില് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി പരാതി. പെരിന്തല്മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്കിയത്. പുലര്ച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. മസ്ക്കറ്റിൽ നിന്ന് വിമാനം പറന്നുയര്ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്നയാള് ഉപദ്രവിക്കാന് തുടങ്ങിയതത്ര. കരിപ്പൂരിലിറങ്ങിയ ശേഷം യുവതി പരാതി നല്കി. കരിപ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു.

