ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14000 കടന്ന് കൊവിഡ് കേസുകൾ


ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 395048 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 12948 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 168269 ആയി.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഐസിഎംആർ നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലെ രോഗവ്യാപനം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ വർധിപ്പിക്കാൻ ഐസിഎംആർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed