കെ സി വേണുഗോപാല് രാജ്യസഭയിലേക്ക്
ന്യൂഡല്ഹി: എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില് നിന്നാണ് കെ സി വേണുഗോപാല് ജയിച്ചത്.
എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശ്- 4, ഗുജറാത്ത്- 4, ജാര്ഖണ്ഡ്- 2, രാജസ്ഥാന്- 3, മധ്യപ്രദേശ്- 3, മണിപ്പൂര്- 1, മേഘാലയ- 1, മിസ്സോറാം- 1 എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് ഭീതി മൂലം 18 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
കൊവിഡ് വ്യാപനം രൂക്ഷമായി മാര്ച്ചില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചപ്പോള് മാറ്റിവെച്ച രാജ്യസഭാ തിരഞ്ഞെടുപ്പാണ് നടന്നത്. കോണ്ഗ്രസില് നിന്നും കെ സി വേണുഗോപാലും നീരജ് ഡാംഗിയുമാണ് സ്ഥാനാര്ത്ഥികള്. ബിജെപിയില് നിന്ന് രാജേന്ദ്ര ഗെലോട്ട്, ഓംകാര് സിംഗ് ലഖാവത് എന്നിവരാണ് സ്ഥാനാര്ഥികള്.
ആലപ്പുഴയില് നിന്നും 2009, 2014 വര്ഷങ്ങളില് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കണ്ണൂര് പയ്യന്നൂര് സ്വദേശിയായ വേണുഗോപാല് 2019 ല് മത്സരിച്ചില്ല. മുന് കേന്ദ്ര, സംസ്ഥാന മന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

