കൊവിഡ് സന്പർക്കഭീതി: കണ്ണൂർ നഗരം പൂർണമായും അടയ്ക്കും
കണ്ണൂർ: കണ്ണൂർ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. രോഗബാധിതരുടെ ബന്ധുക്കൾ നഗരത്തിലെ പല കടകളിലും എത്തിയതിനെ തുടർന്നാണ് നടപടി. ആളുകൾ ഇപ്പോഴും നഗരത്തിലേക്ക് വരുന്നത് പൊലീസിന് വെല്ലുവിളിയാണ്. സന്പർക്ക രോഗബാധ കൂടുന്നതിനാൽ ജില്ല മുഴുവൻ ജാഗ്രതയിലെന്നും കണ്ണൂർ എസ്പി യതീഷ പറഞ്ഞു.
കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ് ഡ്രൈവർ മരിച്ചതോടെയാണ് കണ്ണൂരിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്. ബ്ലാത്തൂർ സ്വദേശിയായ കെ പി സുനിലിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുകയാണ്.

