2020 ൽ 12 ലക്ഷം വിദേശികൾക്ക് സൗദി അറേബ്യ വിടേണ്ടി വരുമെന്ന് റിപ്പോർട്ട്


റിയാദ്: 2020 ൽ 12 ലക്ഷം വിദേശികൾക്ക് സൗദി അറേബ്യ വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ജാദ്‍വ ഇൻവെസ്റ്റ്മെന്‍റ് തയ്യാറാക്കിയ 'സൗദി ലേബർ മാർക്കറ്റ് ഡെവലപ്‌മെന്‍റ്സ്' റിപ്പോർട്ട് അനുസരിച്ച് കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്ന മേഖലകൾ റസ്റ്റോറന്‍റുകൾ, ഭക്ഷ്യ സേവനങ്ങൾ, ട്രാവൽ ഏജൻസികൾ സെക്യൂരിറ്റി മേഖല, റെന്‍റ് തുടങ്ങിയവയാണ്. അതേസമയം സൗദിയിലെ തൊഴിലില്ലായ്മാ നിരക്ക് 2020 അവസാനത്തിലും നേരത്തേയുള്ളത് പോലെ 12 ശതമാനമായി തുടരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വർഷത്തിന്‍റെ പകുതിയോടെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായേക്കും.

സ്വദേശിവത്കരണത്തിനു പുറമെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ കുറക്കേണ്ടി വരികയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങളാണ് വിദേശികള്‍ക്കിടയില്‍ ജോലി നഷ്ടമാവാന്‍ കാരണമാകുന്നത്. നിലവിൽ പല കമ്പനികളിലും 35 മുതല്‍ 65ശതമാനം വരെ ജീവനക്കാര്‍ വീടുകളില്‍ ഇരുന്നാണ് ജോലിചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed