ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരിൽ വാഹനമില്ലാത്തവർ അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി


തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരിൽ വാഹനം സ്വന്തമായി ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. അടിയന്തരമായി ഇവർക്കായി പ്രത്യേക വാഹനം അനുവദിക്കാൻ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

കുടുങ്ങിക്കിടക്കുന്നവർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ അവലോകനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed