ഡൽഹിയിൽ ഇന്ധനനികുതി വർദ്ധിപ്പിച്ചു


ന്യൂഡൽഹി: കോവിഡിനെ തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ഡൽഹിയിൽ ഇന്ധന നികുതി വർദ്ധിപ്പിച്ചു. പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതനുസരിച്ച് ഡൽഹിയിൽ ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും യാഥാക്രമം 71.26 രൂപയും 69.39 രൂപയുമാണ് ഉപഭോക്താക്കൾ നൽകേണ്ടത്.

ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ് നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. നേരത്തേ, മദ്യത്തിന് 70 ശതമാനം അധിക നികുതി ഈടാക്കുമെന്നും ഡൽഹി സർക്കാർ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed