ഓ, മിസോറാം നീയെത്ര സുന്ദരി..... മിസോറാം ഗവർണറുടെ ‘കവിത’ വൈറൽ
ഐസ്വാൾ :മിസോറാമിനെ വർണ്ണിച്ച് ‘മിസോറം പ്രിയ മിസോറാം’ എന്ന പേരിലെഴുതിയ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ കവിത വൈറലാകുന്നു. ബി.ജെ.പി മുഖപത്രത്തിലാണ് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ പി.എസ് ശ്രീധരൻപിള്ള കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓ, മിസോറാം.. നീയെത്ര സുന്ദരി...എന്നു തുടങ്ങുന്ന കവിത സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പ്രിയപ്പെട്ടവരൊന്നും കൂടെ ഇല്ലെന്ന ദു:ഖം കവിതയിലൂടെ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഇവിടെ നിന്ന് തന്നെ അകറ്റരുതെന്ന അഭ്യർത്ഥനയും കവിതയിലൂടെ അദേഹം അഭ്യർത്ഥിക്കുന്നുണ്ട്.

