കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രതിഷേധം; ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുക്കും


ശാരിക

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ സമരത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കും. ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന വൻ പ്രതിഷേധത്തിൽ പങ്കാളിയാകുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക എക്‌സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി. എസ്.ഐ.ആർ വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30-ന് ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് സംയുക്ത സമര പരിപാടികൾക്ക് അന്തിമരൂപം നൽകിയത്.

"ഇന്ത്യ വിളിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കുന്നതിനായി, ലക്ഷക്കണക്കിന് പൗരന്മാരോടൊപ്പം അണിചേരാൻ നാളെ ഞാൻ ന്യൂഡൽഹിയിലെ രാംലീല മൈതാനത്ത് ഉണ്ടാകും. ഇതൊരു സാധാരണ പ്രതിഷേധം മാത്രമല്ല. ജനാധിപത്യം ഭീഷണി നേരിടുമ്പോൾ നിശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണിത്. നമുക്ക് ഡൽഹിയിലേക്ക് പോകാം. നവംബർ 1, രാംലീല മൈതാനം" - മുഖ്യമന്ത്രി വി.ഡി. സതീശൻ എക്‌സിൽ കുറിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി റാലികളും ജനാധിപത്യ സംരക്ഷണ മാർച്ചുകളും സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (EVM) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ മുന്നണിയിലെ മുഴുവൻ കക്ഷികളും ഒറ്റക്കെട്ടായി യോജിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നവംബർ ഒന്നിന് ഡൽഹിയിൽ വൻ പ്രതിഷേധ റാലി അരങ്ങേറുന്നത്.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed