ചങ്ങനാശേരിയിൽ കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം വൻ സാമ്പത്തിക ബാധ്യതയെന്ന് സൂചന


ശാരിക

ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ പാർക്കിനു സമീപം ഒരു വീട്ടിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങട സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. സാജുവും അനുവും കിടപ്പുമുറിയിലും മകനെ മറ്റൊരു മുറിയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. മാതാപിതാക്കളാണ് ആദ്യം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരെയും മരിച്ചനിലയിൽ കണ്ടതോടെ മകൻ സബിനും ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന.

കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. നേരത്തെ പത്തനംതിട്ട കോന്നിയിൽ സാജുവിന് പലചരക്കു കട ഉണ്ടായിരുന്നു. ഇതിലൂടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിനു പിന്നാലെ മകൻ സബിൻ ഓൺലൈൻ ഇടപാടുകളിൽ ഇടപെട്ട് വൻ സാമ്പത്തികബാധ്യതയിൽ പെട്ടതായും പറയുന്നു. അനു ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു. സബിൻ വിവാഹിതനാണ്. സബിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്.

article-image

ോേ്ോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed