സംസ്ഥാന സ്‌കൂൾ കായികമേള: 2000 പോയിന്റ് കടന്ന് തിരുവനന്തപുരം കിരീടത്തിലേക്ക്; അത്‌ലറ്റിക്‌സിൽ മലപ്പുറം ഒന്നാമത്


ശാരിക

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ വൻ പോയിന്റ് മുൻതൂക്കത്തോടെ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. 2009.3 പോയിന്റുമായി മികച്ച കുതിപ്പ് തുടരുന്ന തിരുവനന്തപുരം പട്ടികയിൽ ബഹുദൂരം മുന്നിലാണ്.

അതേസമയം, അത്‌ലറ്റിക്‌സ് വിഭാഗത്തിൽ മലപ്പുറം ജില്ല ഹാട്രിക്ക് കിരീടം ഏതാണ്ടുറപ്പാക്കിക്കഴിഞ്ഞു. 168.3 പോയിന്റാണ് നിലവിൽ അത്‌ലറ്റിക്‌സിൽ മലപ്പുറത്തിനുള്ളത്. സ്‌കൂളുകളുടെ മത്സര വിഭാഗത്തിൽ മികച്ച പ്രകടനവുമായി ഐഡിയൽ കടകശ്ശേരി തന്നെ ഇത്തവണയും ഒന്നാം സ്ഥാനത്ത് എത്തും എന്ന് ഉറപ്പായിട്ടുണ്ട്.

ഓവറോൾ പോരാട്ടത്തിൽ 959.3 പോയിന്റുമായി തൃശൂർ രണ്ടാമതും 899.3 പോയിന്റുമായി മലപ്പുറം മൂന്നാമതും നിലനിൽക്കുന്നു. കണ്ണൂരും കോഴിക്കോടും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ മാത്രമായിരിക്കും ഇനി നേരിയ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളത്. കായികമേളയുടെ പോരാട്ടങ്ങൾ ഇന്ന് വൈകീട്ടോടെ അവസാനിക്കും.

അത്ലറ്റിക്സിൽ മികച്ച ജില്ലയായി 168.3 പോയിന്റോടെ മലപ്പുറം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, 128.5 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. 88 പോയിന്റോടെ തിരുവനന്തപുരവും 76 പോയിന്റുമായി ആലപ്പുഴയും തൊട്ടുപിന്നാലെ തന്നെയുണ്ട്. 62 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സ്‌കൂളുകളുടെ വിഭാഗത്തിൽ 71.3 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, വി.എം.എച്ച്.എസ്.എസ് വടവന്നൂരും (34 പോയിന്റ്), കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂരും (30 പോയിന്റ്) തൊട്ടടുത്ത സ്ഥാനങ്ങളിൽ ശക്തമായ പോരാട്ടമുയർത്തുന്നുണ്ട്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed