പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകില്ലെന്ന് കോൺഗ്രസ് നിലപാട്; പ്രതിഷേധം ശക്തമാക്കി കേരള കോൺഗ്രസ്


ശാരിക

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം. ഒരു കുടുംബത്തിൽ നിന്ന് തന്നെ രണ്ട് പേർക്ക് കാബിനറ്റ് പദവി നൽകാൻ കഴിയില്ലെന്നാണ് മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ വിലയിരുത്തൽ. പി.ജെ. ജോസഫിന്റെ മകനും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് നിലവിൽ കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പായി പ്രവർത്തിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ജോസഫിന് കൂടി സമാനമായ ഉയർന്ന പദവി നൽകുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. പി.ജെ. ജോസഫിന് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് മുൻപ് തന്നെ യു.ഡി.എഫിൽ കടുത്ത തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്ന് മാറിനിന്ന പി.ജെ. ജോസഫിന്, മുന്നണി അധികാരത്തിൽ എത്തിയാൽ ഉന്നത പദവിയും കാബിനറ്റ് റാങ്കും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ പ്രധാന വാദം.

ഇതിനിടെ എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും, ജി. ദേവരാജനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായും ഭരണസമിതി നിയമിച്ചെങ്കിലും പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം മാത്രം വൈകുന്നത് കേരള കോൺഗ്രസ് നേതൃത്വത്തിൽ വലിയ അമർഷത്തിനിടയാക്കിയിട്ടുണ്ട്. വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനം ഉൾപ്പെടെയുള്ള ഉന്നത പദവികളാണ് ജോസഫിനായി പാർട്ടി പ്രതീക്ഷിച്ചിരുന്നത്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed