ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
മനാമ:ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര ഇരുങ്ങത്ത് തുറയൂർ പുന്നക്കൽ ഹൌസിൽ അനീഷിനെ (35) താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.സാമി ഹോം കൺസ്ട്രക്ഷനിൽ ഡ്രൈവർ ആയിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ ആരംഭിച്ചു

