ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിക്കു സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസ്
കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയോട് മടങ്ങി പോകണമെന്ന് പോലീസ്. സുരക്ഷ ഒരുക്കാനാകില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് തൃപ്തിയും അഞ്ചുപേരടങ്ങുന്ന വനിതാ സംഘവും ശബരിമലയിലേക്ക് പോകുന്നതിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവർക്കൊപ്പം കേരളത്തിൽ നിന്ന് ബിന്ദു അമ്മിണിയും ചേർന്നിരുന്നു. ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉൾപ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. സുരക്ഷയില്ലെങ്കിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

