പുൽവാമയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു


ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടൽ. ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ പുൽവാമയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു.ഇർഫാൻ ഷെയ്ഖാണ് ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ ഇർഫാൻ അഹമ്മദിനെയാണ് സൈന്യം വധിച്ചത്. കൂടുതല്‍ ഭീകരര്‍ കണ്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed