വാളയാര്‍ കേസില്‍ പോലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച; സി.ബി.ഐ അന്വേഷണം വേണം- ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: വാളയാറിൽ രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തവാദികളായവരെ കോടതി വെറുതെ വിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് അന്വേഷണത്തിൽ പോലീസും കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയതെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഉമ്മൻ ചാണ്ടി ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്- ഉമ്മൻ ചാണ്ടി കുറിപ്പിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed