കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


തിരുവനന്തപുരം∙ കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഇന്ന് (21–10–2019) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വകലാശാല /ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
തിരുവനന്തപുരം ജില്ലയിൽ പ്രഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധിയാണ്. കോളജുകൾക്ക് ബാധകമല്ല. ആലപ്പുഴ ജില്ലയിൽ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. തൃശൂർ ജില്ലയിൽ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചമുതൽ അവധി.
കനത്ത മഴ മൂലം പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റെയും ഗതാഗത തടസ്സങ്ങളുടേയും പശ്ചാത്തലത്തിൽ കൊട്ടാരക്കര താലൂക്കിലെയും പുനലൂർ മുനിസിപ്പൽ പ്രദേശങ്ങളിലെയും പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൊല്ലം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സിലബസിലും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർഥികൾക്ക് അവധിയായിരിക്കും. സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed