സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലരെ ഏഴിനാണ് വോട്ടുപ്പ് ആരംഭിച്ചത്. അഞ്ചിടങ്ങളിലുമായി 9,57,509 വോട്ടർമാരാണ് ഇന്നു ബൂത്തിലെത്തുക. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ്. ഇതോടൊപ്പം 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കും 80 അംഗ ഹരിയാന നിയമസഭയിലേക്കും ഇന്നു തെരഞ്ഞെടുപ്പു നടക്കും. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കുന്നു. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കുന്നു. 24നാണു വോട്ടെണ്ണൽ. വോട്ടർ തിരിച്ചറിയൽ കാർഡുൾപ്പെടെ 12 രേഖകൾ വോട്ടെടുപ്പിനു തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. എൻ.ആർ.ഐ വോട്ടർമാർ പാസ്പോർട്ട് കരുതണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്കും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. എന്നാൽ, സഹകരണ ബാങ്കുകളിലെ പാസ് ബുക്ക് അംഗീകരിക്കില്ല.

