മകന്‍റെ വിവാഹച്ചിലവ് ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നൽ‍കി തളിപ്പറന്പ് എം.എൽ‍.എ


തിരുവനന്തപുരം: മകന്‍റെ വിവാഹത്തിനായി കരുതി വെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽ‍കി തളിപ്പറന്പ് എം.എൽ‍.എ ജയിംസ് മാത്യുവും കുടുംബവും. എം.എൽ‍.എയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗവുമായ എൻ.‍ സുകന്യയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ആഗസ്റ്റ് 24നു നടക്കുന്ന മകന്‍റെ വിവാഹത്തിന് നീക്കി വെച്ച തുകയിൽ‍ നിന്ന് അഞ്ചുലക്ഷം രൂപയാണ് എം.എൽ.‍എയും കുടുംബവും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നൽ‍കിയത്. ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. കഴിഞ്ഞ പ്രളയകാലത്ത് മകളുടെ വിവാഹത്തിനായി നീക്കി വച്ചതിൽ‍ നിന്ന് അ‍ഞ്ചുലക്ഷം രൂപ എം.എൽ‍.എ ജയിംസ് മാത്യു ദുരിതാശ്വാസ നിധിയിലേക്ക് നൽ‍കിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed