വെട്ടത്തൂരിൽ കോഴിഫാമിൽ ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു


ഷീബ രാജീവൻ

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ രണ്ടുപേർ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഫാമിലേക്ക് കോഴിത്തീറ്റ ഇറക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കമ്പിയിൽ നിന്നാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പന്നിയെ പിടിക്കാൻ വെച്ച കെണിയിലെ കമ്പിയിൽ നിന്നാകാം ഇവർക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed