സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


ഷീബ വിജയൻ

സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവയാണ് യെല്ലോ അലർട്ട് നിലവിലുള്ള ജില്ലകൾ. തിരുവോണ ദിനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് തിരുവോണ നാളിൽ മഴ മുന്നറിയിപ്പുള്ളത്.

article-image

zXxzxzccxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed