വർക്കലയിൽ തിരുവോണ നാളിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
ഷീബ വിജയൻ
തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രിജു (32) ആണ് മരിച്ചത്. കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
പ്രിജുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നതിനിടെ സ്ഥലത്തെത്തിയ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘവുമായി തർക്കമുണ്ടാകുകയായിരുന്നു. വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ പ്രതികളിലൊരാളായ ഗൗരികൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രിജുവിനെ കുത്തുകയായിരുന്നു.
നെഞ്ചിലും മുതുകിലും ഗുരുതരമായി കുത്തേറ്റ പ്രിജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കല്ലമ്പലം പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
aa

