ചേലക്കോട് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വാഹനം നിർത്തി ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു. പഴയന്നൂരിലേക്ക് പോകുകയായിരുന്ന ഷെമീറും ഈ സമയം ഇവിടെയെത്തി. ഇതിനിടയിലാണ് ഇരുവർക്കും നേരെ നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറിയത്. ലോറിക്കടിയിൽപ്പെട്ട രണ്ടുപേരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
aa

