മുത്തലാക്ക് കേസിൽ കേരളത്തിൽ ആദ്യ അറസ്റ്റ് കോഴിക്കോട്ട്
കോഴിക്കോട്: മുത്തലാക്ക് കേസിൽ കേരളത്തിൽ ആദ്യ അറസ്റ്റ് കോഴിക്കോട്ട്. ഭാര്യയെ മൂന്ന് തവണ മൊഴി ചൊല്ലി ബന്ധം വേർപ്പെടുത്തിയതിന് ചെറുവാടി സ്വദേശി ഇ.കെ.ഉസാം അറസ്റ്റിലായി. മൂന്നു തവണ മൊഴി ചൊല്ലി ഇയാൾ ബന്ധം വേർപ്പെടുത്തിയെന്ന് കാട്ടി ഭാര്യ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

