വിമാനത്തിൽ ആപ്പിൾ ലാപ്ടോപ്പുകൾക്ക് വിലക്കേർപ്പെടുത്തി ഫെഡറൽ സേഫ്റ്റി അധികൃതർ


വാഷിംഗ്ടൺ: വിമാനത്തിൽ ചില ആപ്പിൾ ലാപ്ടോപ്പുകൾക്ക് വിലക്കേർപ്പെടുത്തി ഫെഡറൽ സേഫ്റ്റി അധികൃതർ. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുൻനിർത്തി ആപ്പിൾ ലാപ്ടോപ്പുകൾ തിരിച്ചുവിളിച്ചതിനെ തുടർന്നാണിത്. വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു. പഴയ 15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്‌ടോപ്പുകളാണ് കഴിഞ്ഞമാസം ആപ്പിള്‍ തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്‌പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്‌നമുള്ളത്. പ്രശ്‌നമുള്ള 15 ഇഞ്ച് മാക്ബുക്ക് പ്രോയിലെ ബാറ്ററി സൗജന്യമായി മാറ്റി നൽകുമെന്നും ആപ്പിൾ അറിയിച്ചിരുന്നു. നേരത്തെ, ലിഥിയം അയണ്‍ ബാറ്ററികള്‍ക്കും ഇവ മൂലം പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ക്കും യാത്രാ വിമാനങ്ങളുടെ കാര്‍ഗോയില്‍ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ (എഫ്എഎ) നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചെക്കിൻ ബാഗുകളിൽ ഇവ സൂക്ഷിക്കുന്നതു വിമാനത്തിനു തീപിടിക്കാൻവരെ ഇടയാക്കിയേക്കുമെന്നാണ് കണ്ടെത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed