മഹാരാജാസിലെ അഭിമന്യു സ്മാരകം; അനാച്ഛാദനം തടയില്ലെന്ന് ഹൈക്കോടതി


കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനായി കോളജിൽ സ്ഥാപിച്ച സ്മാരകത്തിന്‍റെ അനാച്ഛാദനം തയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് കോളജ് പ്രിൻസിപ്പലാണെന്നും കോടതി വ്യക്തമാക്കി. 

വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെയാണ് നിർമാണമെന്നു ചൂണ്ടിക്കാട്ടി കെഎസ്‌യുവാണ് കോടതിയെ സമീപിച്ചത്. ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അതേസമയം, വിവാദത്തിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed