ബെവ്‌കോ തുറന്നു പ്രവർത്തിക്കും; അടുത്ത രണ്ടുദിവസം അവധി; ഓണം റെക്കോർഡ് വിൽപ്പന പ്രതീക്ഷയിൽ ഉത്രാടനാൾ


ഷീബ വിജയൻ

തിരുവോണ ദിനമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും സംസ്ഥാനത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകൾ തുറന്നു പ്രവർത്തിക്കില്ല. റെക്കോർഡ് വിൽപ്പന പ്രതീക്ഷിക്കുന്ന ഉത്രാടനാളിലെ കടുത്ത തിരക്ക് നിയന്ത്രിക്കാൻ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ കൂടുതൽ ജീവനക്കാരെ ബെവ്‌കോ വിന്യസിച്ചിട്ടുണ്ട്. തിരക്കിനിടെ ഉണ്ടാകാൻ സാധ്യതയുള്ള അക്രമസംഭവങ്ങൾ തടയാൻ പ്രധാന വിൽപനശാലകൾക്ക് മുന്നിൽ പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവോണ ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയാണെങ്കിലും ബാറുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ വെള്ളിയാഴ്ച ബാറുകൾ ഉൾപ്പെടെ പൂർണമായും അടഞ്ഞുകിടക്കും. ഈ ഓണക്കാലത്ത് സംസ്ഥാനത്ത് വൻ മദ്യവിൽപനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ആറു ദിവസത്തിനിടെ 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 460.8 കോടി രൂപയായിരുന്നു. ഉത്രാടദിനമാണ് എപ്പോഴും ഏറ്റവും ഉയർന്ന മദ്യവിൽപന നടക്കുന്ന ദിവസം. 2025-ലെ ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപ്പന നടന്നു. 2024-ലെ 126 കോടിയെ അപേക്ഷിച്ച് 11 കോടി രൂപയുടെ (9.21%) വർധനവാണ് അന്ന് ഉണ്ടായത്.

സ്ഥാപനത്തിന്റെ ഉയർന്ന സാമ്പത്തിക പ്രകടനം മുൻനിർത്തി ജീവനക്കാർക്ക് ഓണം ബോണസായി പരമാവധി 1,05,000 രൂപ വീതം നൽകും. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപയുടെ വർധനവാണിത്.

article-image

sadsssadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed