അനധികൃത വാഹനം രൂപമാറ്റം: ഓരോ മാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്താൻ എം.വി.ഡി
ഷീബ വിജയൻ
അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിനെതിരെ നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൽ വരുത്തുന്ന ഓരോ അനധികൃത മാറ്റത്തിനും അയ്യായിരം രൂപ വീതം പിഴ ഈടാക്കാനാണ് തീരുമാനം. അനധികൃതമായി കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഉടമകൾ തന്നെ മാറ്റിയ ശേഷം വാഹനം എം.വി.ഡിക്ക് മുന്നിൽ ഹാജരാക്കണമെന്ന് ഗതാഗത കമ്മീഷണർ നിർദേശം നൽകി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ പരിശോധനകളുടെയും എടുത്ത നടപടികളുടെയും റിപ്പോർട്ട് സെപ്റ്റംബർ മൂന്നിനകം സമർപ്പിക്കാൻ എല്ലാ ആർ.ടി.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. റീലുകൾ ചിത്രീകരിക്കുന്നതിനായി നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾ പ്രത്യേകം കണ്ടെത്തി നടപടിയെടുക്കും. ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് എം.വി.ഡി പരിശോധന ശക്തമാക്കിയത്.
dszcxcxcxcx

