മൊബൈൽ കോർട്ട്: പരാതികള്‍ ഗണ്യമായി കുറഞ്ഞു


അബുദാബി ∙ തൊഴിൽ തർക്കം കാലതാമസം കൂടാതെ പരിഹരിക്കാൻ സഞ്ചരിക്കുന്ന കോടതിയിലൂടെ (മൊബൈൽ കോർട്ട്) സാധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. ഇതുമൂലം തൊഴിൽ പരാതികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും സൂചിപ്പിച്ചു.  പരാതി ലഭിക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് കുതിക്കുന്ന കോടതി ബസ് പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കമ്പനി ഉടമയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും എംബസി പ്രതിനിധികളെയും വിളിച്ചുവരുത്തി അനുരഞ്ജന ചർച്ചകൾ നടത്തും.

തീരുമാനം ഉടനെയുണ്ടാകും. പ്രശ്നപരിഹാത്തിന് ഒത്തുതീർപ്പ് സാധ്യമായില്ലെങ്കിൽ മാത്രമേ നിയമനടപടിയുമായി മുന്നോട്ടുപോകൂ. ഭൂരിഭാഗം പരാതികളിലും അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ സാധിച്ചതായും ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. കൂടുതൽ തൊഴിലാളികൾ ഉൾപ്പെട്ട കേസുകളിലാണ് സഞ്ചരിക്കുന്ന കോടതി പരാതിക്കാരുടെ അടുത്തെത്തി പരിഹാരം കാണുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed