ഛത്തീസ്ഗഡില്‍ നക്സലുകളുമായി ഏറ്റുമുട്ടല്‍; മലയാളി ജവാന്‍ കൊല്ലപ്പെട്ടു


 


ഛത്തീസ്ഗഡ്: ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജു ആണ് മരിച്ചത്. സിആർപിഎഫിൽ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .ഏറ്റമുട്ടലിനിടെ വെടിയേറ്റ പ്രദേശവാസിയായ പെണ്‍കുട്ടിയും മരിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സിആര്‍പിഎഫിന്‍റെ 199ാം ബറ്റാലിയനും പൊലീസും ചേര്‍ന്ന സംഘവും നക്സലുകളുമായി ചത്തീസ്ഗഢിലെ ബിജാപൂരിൽ ഏറ്റമുട്ടലുണ്ടായത്. ബീജാപൂരിലെ കേശുകുത്തൽ ഗ്രാമത്തിൽ തെരച്ചിലിനായി എത്തിയ സിആ‌ർപിഎഫ് സംഘത്തിന് നേരെ നക്സലുകൾ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ അതുവഴി കടന്നു പോകുകയായിരുന്നു രണ്ട് പെൺകുട്ടികൾക്കും വെടിയേറ്റിരുന്നു. ഇതിൽ ഒരാളാണ് മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed