പുതുപ്പള്ളിയിൽ ഹെലികോപ്റ്ററിലിറങ്ങി യൂണിവേഴ്സൽ ബോസ്: ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രണാമമർപ്പിച്ചു
ഷീബ വിജയൻ
കോട്ടയം: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ പുതുപ്പള്ളിയിലെത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ എത്തിയ ഗെയിൽ നിശ്ചയിച്ചതിലും രണ്ടര മണിക്കൂറോളം വൈകിയാണ് പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്. വൈകിയെത്തിയിട്ടും ഗെയിലിനെ കാണാൻ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നത്.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ഗെയിലിനെ സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ തന്നെ വാഹനമോടിച്ച് ഗെയിലിനെ പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോയി. ഇവിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഗെയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്ക് പോയി. പുതുപ്പള്ളിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന മൈതാനവും ഗെയിൽ സന്ദർശിച്ചു. ആരാധകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരം മടങ്ങിയത്. ഉച്ചയ്ക്ക് 2.10ഓടെ ഗെയിൽ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.
മിുിുൂി

