കേരളത്തിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധനാണ് ഇത് ലോക്സഭയിൽ അറിയിച്ചത്. അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നകാര്യം പിന്നീട് ആലോചിക്കാമെന്നാണ് മന്ത്രി പറഞ്ഞത്. നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

