അരുംകൊലയ്ക്കു കാരണം സൗമ്യ അജാസിന്‍റെ വിവാഹാഭ്യർത്ഥന നിരസിച്ചത്


 

ആലപ്പുഴ: വിവാഹാഭ്യർത്ഥന നിരസിച്ചതാണ് സൗമ്യയെ കൊലപ്പെടുത്തുന്നതിലേക്കു അജാസിനെ നയിച്ചതെന്നു പോലീസ്. വിവാഹ അഭ്യർത്ഥനയുമായി അജാസ് നിരന്തരം സൗമ്യയെ ശല്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു സൗമ്യ വഴങ്ങിയില്ല. അജാസിൽ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഈ തുക അജാസിനു നൽകാനായി അമ്മയ്ക്കൊപ്പം സൗമ്യ കഴിഞ്ഞയാഴ്ച കൊച്ചിയിൽ എത്തിയെങ്കിലും പണം വാങ്ങാൻ അജാസ് തയ്യാറായിരുന്നില്ലെന്നും പോലീസ് പറയുന്നു.

അജാസ് നേരത്തെയും മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതായി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ ഇന്ദിര പറഞ്ഞിരുന്നു. വായ്പ വാങ്ങിയ പണം തിരികെ കൊടുത്തിട്ടും അജാസ് വാങ്ങാൻ തയ്യാറായില്ല. ഭർത്താവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം വള്ളിക്കുന്ന് എസ്.ഐയെ മൂന്നു മാസം മുന്പ് അറിയിച്ചിരുന്നെന്നും ഇന്ദിര ആരോപിച്ചു. അജാസിൽ നിന്ന് അമ്മയ്ക്കു ഭീഷണി ഉണ്ടായിരുന്നെന്നു സൗമ്യയുടെ മകനും പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed