എം.ബി.ബി.എസ് പ്രവേശനം; മെഡിക്കൽ കോളേജുകളിൽ സീറ്റ് വർദ്ധന
തിരുവനന്തപുരം: എം.ബി.ബി.എസ് പ്രവേശനത്തിനുള്ള സീറ്റിൽ പത്ത് ശതമാനം വർദ്ധന. ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളേേജുകളെ ഒഴിവാക്കി എട്ട് സ്വാശ്രയ കോളജുകൾക്ക് സീറ്റ് കൂട്ടാനാണ് അനുമതി.മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളജുകൾക്ക് പോലും സീറ്റ് കൂട്ടാൻ അനുമതി നൽകിയപ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയതിൽ വൻ വിവാദമാണ് ഉയരുന്നത്.
ഇതോടെ എം.ബി.ബി.എസ് പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് വിവാദത്തിലായി. സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏർപ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്.

