മഞ്ചേശ്വരത്ത് താൻ ജയിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭയം : കെ. സുരേന്ദ്രൻ


കൊട്ടാരക്കര : തന്നെ അനന്തമായി ജയിലിൽ അടയ്ക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ വേട്ടയാടുന്നതായും മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയമാണു മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രൻ പറഞ്ഞു.

തനിക്കെതിര കള്ളക്കേസ് റജിസ്റ്റർ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചന നടത്തിയാണെന്ന് ആരോപിച്ച സുരേന്ദ്രൻ, കേസുകളെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. നെഞ്ചുവേദനയൊന്നും അഭിനയിക്കില്ലെന്നും പി. ജയരാജനെ പരോക്ഷമായി പരിഹസിച്ച് സുരേന്ദ്രൻ പറഞ്ഞു. കൊട്ടാരക്കര ജയിലിൽനിന്നു റാന്നി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed