വാറ്റ്: ഫോര്‍ പി.എം ന്യൂസ് സെമിനാര്‍ നാളെ
മനാമ: രാജ്യത്ത് ജനുവരി ഒന്നു മുതല്‍ മൂല്യവര്‍ദ്ധിത നികുതി വാറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വ്യാപാരികള്‍ക്കും ബിസിനസ് സംരംഭകര്‍ക്കും ഇക്കാര്യത്തിലുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനും മൂല്യ വര്‍ദ്ധിത നികുതിയെ കുറിച്ച് ചെറുകിട കച്ചവടക്കാര്‍ അടക്കമുള്ളവരെ അവബോധമുള്ളവരാക്കുന്നതിനും വേണ്ടി ഫോര്‍ പി.എം ന്യൂസിന്റെ ആഭിമുഖ്യത്തില്‍ നാളെ മാഹൂസിലുള്ള ഇന്ത്യന്‍ എക്സലന്റ് എജ്യുക്കേഷന്‍ സെന്ററില്‍ വെച്ച് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ടാക്സ് കണ്‍സള്‍ട്ടന്റ് റിയാസ് പാറാട്ട് ക്ലാസ് എടുക്കുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യുവാന്‍ 39485433 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.



