ശബരിമല യുവതീ പ്രവേശനം; വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തെ സുപ്രിം കോടതി തള്ളി


ദില്ലി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ വിധി സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ വിധി സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കൂടാതെ ജനുവരി 22 വരെ കാത്തിരിക്കണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് ഇന്നലെ തീരുമാനിച്ചത്. ജനുവരി 22 ന് ആണ് വാദം കേള്‍ക്കുക. കൂടാതെ യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് സെപ്റ്റംബര്‍ 28 ന് പുറപ്പടിവിച്ച വിധിക്ക് സ്‌റ്റേ ഇല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ സമര്‍പ്പിക്കപ്പെട്ട 49 പുനഃ പരിശോധന ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ച് അംഗ ഭരണഘടന ബെഞ്ച് ചേമ്പറില്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ആണ് ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed