കോ­ൺ‍ഗ്രസു­മാ­യി­ സി­.പി­.എം ധാ­രണ ബി­.ജെ­.പി­യെ­ ഭയന്ന് : വി­. മു­രളീ­ധരൻ‍


തൃശ്ശൂർ‍ : കോൺ‍ഗ്രസുമായി ധാരണയുണ്ടാക്കാൻ‍ സി.പി.എം. തീരുമാനിച്ചത് ബി.ജെ.പിയെ ഭയന്നാണെന്ന് വി. മുരളീധരൻ എം.പി. ബി.ജെ.പി ജില്ലാ കമ്മിറ്റി തൃശ്ശൂർ‍ ടൗൺ‍ ഹാളിൽ‍ സംഘടിപ്പിച്ച സ്വീകരണത്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

അടുത്ത തിരഞ്ഞെടുപ്പിൽ‍ കേരളത്തിൽ‍ സി.പി.എമ്മിന് നേരിടേണ്ടിവരുന്ന പ്രധാന ശക്തി ബി.ജെ.പിയാണെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ കേരളത്തിലെ വളർ‍ച്ചയെ പ്രതിരോധിക്കാനാണ് കോൺ‍ഗ്രസുമായി ധാരണയ്ക്ക് തയ്യാറാകുന്നത്. വോട്ട്കച്ചവടമാണ് ഇനി വരാനിരിക്കുന്നതെന്നും അതിനെ ബി.ജെ.പി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. 

ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് അദ്ധ്യക്ഷനായി. മുൻ‍ സംസ്ഥാന അദ്ധ്യ ക്ഷൻ‍ കെ.വി ശ്രീധരൻ‍, സംസ്ഥാന ജനറ ൽ‍ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ് സന്പൂർ‍ണ, പി.എം വേലായുധൻ, കെ.വി സദാനന്ദൻ, കൗൺ‍സിലർ‍മാരായ വിൻ‍ഷി അരുൺ‍കുമാർ‍, കെ. മഹേഷ്, ലളിതാംബിക, വി. രാവുണ്ണി തുടങ്ങിയവർ‍ പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed