വി­­­ഷു­­­ : പടക്ക വി­­­പണി­­­ സജീ­­­വമായി


മട്ടന്നൂർ‍ :  വിഷു ആഘോഷങ്ങൾ‍ക്ക്‌ ഇനി ഒരാഴ്‌ച മാത്രം ബാക്കി നിൽ‍ക്കെ പടക്ക വിപണി സജീവമായി. പടക്ക പൊട്ടിക്കലും കന്പിത്തിരി കത്തിക്കലുമൊക്കെ വിഷുവിന്‌ ഒഴിച്ച്‌ കുടാനാവാത്ത ഘടകങ്ങളായി മാറിയതോടെ പടക്ക വിപണിയിൽ‍ ഒരോ വർ‍ഷവും വിൽ‍പ്പന ഇരട്ടി ആയി വർ‍ദ്ധിക്കുകയാണ്‌. 

പഴയ കാലത്ത്‌  നാട്ടിന്‍ പുറങ്ങളിലെ വീടുകൾ‍ കേന്ദ്രീകരിച്ച്‌ ഓലപ്പടകം നിർ‍മ്മിക്കുന്നത്‌ സർ‍വ്വസാധാരണമായിരുന്നു. എന്നാൽ‍ കഴിഞ്ഞ എതാനും വർ‍ഷം മുന്പ്‌ ഓലപ്പടക്കം നിർ‍മ്മിക്കുന്നത്‌ കർ‍ശനമാക്കിയതോടെ പടക്ക വിപണിയിൽ‍ നിന്നും ഓലപ്പടകം അപ്രത്യക്ഷമായി. ഇതോടെ ശിവകാശി പടക്കവും ചൈനീസ്‌ പടക്കവും വിപണി കീഴടക്കി. 

കഴിഞ്ഞ എതാനും വർ‍ഷമായി താരമായി മാറിയ ചൈനീസ്‌ പടക്കമാണ്‌ വിപണിയിൽ‍ ഏറ്റവും കൂടുതൽ‍ വിറ്റാഴിക്കുന്നത്‌. അപകടരഹിതവും സുരക്ഷിത്വവും ഉറപ്പു നൽ‍ക്കുന്നതിന്‌ പുറമെ വിലക്കുറവുമാണ്‌ ചൈനീസ്‌ പടക്കത്തിന്‌ ആവശ്യക്കാർ‍ ഏറെയാണ്.മ്യൂസിക്കൻ‍ ക്രാക്കിൾ‍‍, സിൽ‍ക്ക്‌ ഷോട്ട്‌, കുടയായി പെയ്‌ തിറങ്ങുന്ന അഷ്‌റഫി, മഹാ ഉത്സവ്‌ ഫ്‌ളവർ‍ തുടങ്ങിയ പടക്കങ്ങൾ‍ക്ക് ഡിമാന്റ്‌ ഏറെയാണ്‌. ഇതിനും പുറമെ  വിവിധ തരം പൂക്കുറ്റികളും വിപണിയിൽ‍ സജീവമായിട്ടുണ്ട്‌. വിഷുവിന്‌ മുന്പ്‌ തന്നെ പടക്കങ്ങൾ‍ വാങ്ങാനുള്ള തിരക്കിലാണ്‌ ജനങ്ങൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed