കേരളത്തിൽ യുഡിഎഫ് മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ


പ്രദീപ് പുറവങ്കര

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേകറിന് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിവരങ്ങൾ പുറത്തുവിട്ടത്. സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തു.

കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്‌ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് ആദ്യഘട്ടത്തിൽ മന്ത്രിമാരാകുന്നത്. രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്‌ണൻ കൂടി മന്ത്രിസഭയിലെത്തും.

മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്‌ദുള്ള മന്ത്രിസഭയിലെത്തും.

മറ്റ് ഘടകകക്ഷികളിൽ നിന്ന് കേരള കോൺഗ്രസിലെ മോൻസ് ജോസഫ്, ആർഎസ്‌പിയിലെ ഷിബു ബേബി ജോൺ, സിഎംപിയിലെ സി.പി. ജോൺ എന്നിവരും മന്ത്രിമാരാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിലെ അപു ജോസഫിന് നൽകും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും.

article-image

aaaaaaaaaaaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed