ആലപ്പുഴയിൽ കനത്ത മഴയിൽ മൂടിയില്ലാത്ത ഓടയിൽവീണ് യുവാവ് മരിച്ചു


ശാരിക l കേരളം

ആലപ്പുഴ: കനത്ത മഴയിൽ മൂടിയില്ലാത്ത ഓടയിൽവീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

ഓടയ്ക്ക് മൂടി ഉണ്ടായിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

article-image

േ്ിി്

You might also like

  • Lulu Exchange
  • Straight Forward

Most Viewed